26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; കോതമംഗലത്ത് സംഘർഷാവസ്ഥ
Uncategorized

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; കോതമംഗലത്ത് സംഘർഷാവസ്ഥ

കോതമംഗലം: കാട്ടാന ആക്രമണത്തിൽ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലത്ത് പ്രതിഷേധ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ അർദ്ധരാത്രിയിൽ സംഘർഷം. മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസുൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മാത്യു കുഴൽ നാടനെ മാത്രമാണ് സ്റ്റേഷനിലെത്തിച്ചതെന്നും ഷിയാസിനെ എങ്ങോട്ട് മാറ്റിയെന്നറിയില്ലന്ന് നേതാക്കൾ പറഞ്ഞു. കോതമംഗലത്ത് ഉപവാസ സമരം നടത്തിയിരുന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ സമരം നടത്തിയ മറ്റ് 13 പേരെയും അറസ്റ്റ് ചെയ്തു

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. കേരളം മുഴുവൻ സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാനാണ് ഇപ്പോഴത്തെ അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാർ പൊലീസ് ജീപ്പ് അടിച്ച് തകർത്തു. തുടർന്ന് സ്ഥലത്ത് പൊലീസ് ലാത്തി വീശി. കോതമംഗലം സംഘർഷത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Related posts

നൂതന നിര്‍മ്മാണവും ഗുണനിലവാരം കൂടുതലും; ചെലവ് കുറഞ്ഞ പാലം നിര്‍മാണരീതിയുമായി പൊതുമരാമത്ത് വകുപ്പ്

Aswathi Kottiyoor

ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം; ‘കുളക്കാടൻ കുട്ടികൃഷ്ണന്‍റെ’ കൊമ്പ് അറ്റുപോയി

Aswathi Kottiyoor

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; പുറത്തിറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

Aswathi Kottiyoor
WordPress Image Lightbox