23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി
Uncategorized

കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി

കോഴിക്കോട്: കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും 48 മണിക്കൂറിനകം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും വനംമന്ത്രി പറഞ്ഞു.

പ്രതിഷേധങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ല. മൃതദേഹങ്ങൾ വെച്ചുള്ള സമരങ്ങൾ സാധാരണ പ്രതിഷേധമായി കാണാൻ കഴിയില്ല. മൃതദേഹംവെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണ്. ജന നേതാക്കൾ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്നം സങ്കീർണമാക്കാനല്ല. വന്യജീവി ആക്രമണത്തിൽ ഫെൻസിങ് പരിചരണം നടത്താൻ സംവിധാനം പരിമിതമാണെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.

Related posts

മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor

ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിടപറയൽ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി; അനുശോചന പ്രവാഹം

Aswathi Kottiyoor

‘ചാന്ദ്ര ദൗത്യത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടം ലാൻഡിങ് ആയിരുന്നില്ല’; വിശദീകരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ

Aswathi Kottiyoor
WordPress Image Lightbox