ഇന്നലെ രാത്രിയാണ് പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവം കുട്ടിയുടെ കുടുംബത്തെ അറിയിച്ചത് 13കാരിയായ ബന്ധുവാണ്. ഈ പെൺകുട്ടിയാണ് ആക്രമണത്തിന്റെ വിവരങ്ങൾ കുടുംബത്തെ അറിയിച്ചത്. കുടുംബം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അതിനിടയിലാണ് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.