25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ
Uncategorized

അടയ്ക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ

അടയ്ക്കാത്തോട് : അടയ്ക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി. ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ വളർകോട്ട് ബിജു കടുവയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശാന്തിഗിരി വായനശാലയുടെ സമീപം തലശ്ശേരിക്കാരുടെ ഉടമസ്ഥതിയിലുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിന് പോകുന്ന വഴിയാണ് സംഭവം. കടുവയെ കണ്ട് പേടിച്ചോടിയ ബിജു അടുത്ത വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തുകയാണ്. ശാന്തിഗിരിയിലും, രാമച്ചിയിലും പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നു.

Related posts

നേരത്തെ തീരുമാനിച്ചത്, ജെറുസലേമും ബത്‌ലഹേമും സന്ദര്‍ശിച്ചു; ‘മുങ്ങിയ’ ബിജു തിരിച്ചെത്തി.*

Aswathi Kottiyoor

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

Aswathi Kottiyoor

കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന് സംശയം; കളക്ടർ ഇടപെട്ടു, ജലവിതരണം നിർത്തി

Aswathi Kottiyoor
WordPress Image Lightbox