കൊട്ടിയൂരിൽ നിന്നും തലശ്ശേരിക്ക് പോകാനായി കയറിയ പത്തനംതിട്ട സ്വദേശി ഗംഗാധരനെ ഈരായികൊല്ലിയിലെത്തിയപ്പോൾ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതിശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട ഗംഗാധരനെ ബസിലെ യാത്രക്കാരുടെ സമ്മാതത്തോടെ ബസ് ജീവനക്കാർ ഉടൻതന്നെ 6 കി.മീറ്റർ തിരികെ വന്ന് പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗംഗാധരന് വേണ്ട ചികിത്സ ഉറപ്പാക്കിയതിനു ശേഷമാണ് ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ബസ് ജീവനക്കരായ പേരാവൂർ കുന്നിത്തല സ്വദേശി രനിലും കൊളയാട് സ്വദേശി രജീഷും
- Home
- Uncategorized
- ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി അർജുൻ ബസ് ജീവനക്കാര്‍.