23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികള്‍ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീം കോടതി
Uncategorized

വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികള്‍ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീം കോടതി

വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികള്‍ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്. ഇത്തരം സംഭവങ്ങളില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിച്ചു. തുടർന്ന് ഈ വിധി റദ്ദാക്കപ്പെട്ടു. വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും പാര്‍ലമെന്റ് – നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Related posts

ബാലറ്റുകള്‍ ക്യാരി ബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടുപോകുന്നത് തടയണം; വി ഡി സതീശന്‍

Aswathi Kottiyoor

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന; പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളും; മുഖ്യമന്ത്രി

Aswathi Kottiyoor

ഇരിട്ടി നഗരസഭ ഓഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധ ധർണ്ണ

Aswathi Kottiyoor
WordPress Image Lightbox