22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു.
Uncategorized

രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു.

മലപ്പുറം: തിരൂർ തെക്കൻ കുറ്റൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും പാദസരവും മാലയും വളയും മോഷ്ടാക്കൾ കവർന്നു. തെക്കൻ കുറ്റൂർ മേലേപീടികയിലാണ് സംഭവം. തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തലക്കാട് ഗ്രാമപഞ്ചായത്തിലെ തെക്കൻ കുറ്റൂർ മേലെപീടികയിലെ മുന്നായി കാട്ടിൽ മുഹമ്മദ് ബാവയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുഹമ്മദ് ബാവയുടെ മരുമകൾ സുഹാനയും മകൾ ഹിൽസ മറിയമും ഉറങ്ങുന്ന മുറിയിലെത്തിയ മോഷ്ടാവ് ഹിൽസ മറിയത്തിന്റെ പാദസരവും സുഹാനയുടെ മാലയും പാദസരവും കൈ ചെയ്‍നുമടക്കം 13 പവൻ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്ന് മാണിയോടെ കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സുഹാനയുടെ ഭർത്താവ് നിസാമുദ്ദീൻ പ്രവാസിയാണ്.

Related posts

വൈദ്യുതി കണക്ഷന്‍ ഇനി 7 ദിവസത്തിനകം; ചെറുകിട വ്യവസായങ്ങള്‍ക്ക് വീട്ടിലെ കണക്ഷന്‍

Aswathi Kottiyoor

കണ്ണൂര്‍ മണ്ഡലത്തില്‍ ലഭിച്ച 18 നാമനിര്‍ദേശ പത്രികകളില്‍ മൂന്ന് എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി

Aswathi Kottiyoor

കോടികൾ മുടക്കി കേരളീയം ആഘോഷം, ഭക്ഷണത്തിനും മരുന്നിനും ഗതിയില്ലാതെ ക്ഷേമ പെൻഷനുകാർ, മുടങ്ങിയിട്ട് 4 മാസം

Aswathi Kottiyoor
WordPress Image Lightbox