തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും. ഇ.ടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ച് ഇന്ന് വൈകുന്നേരത്തോടെ ശമ്പള വിതരണം പൂർത്തിയാക്കാനാണ് ധനവകുപ്പ് ശ്രമം. വൈദ്യുതി പരിഷ്‌കരണങ്ങളുടെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 4600 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഒരു ദിവസം ശമ്പളം പിൻവലിക്കാൻ കഴിയുന്നതിന് പരിധി നിശ്ചയിക്കാനും ആലോചനയുണ്ട്.
അതിനിടയിൽ ശമ്പളം വൈകുന്നതിന് എതിരെ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങാൻ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലെ സബ്ട്രഷറിക്ക് സമീപമാണ് സമരം തുടങ്ങുക.