21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജയിലിൽ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷ ബാധയുണ്ടാവുന്നത് എങ്ങനെ, കുഞ്ഞനന്തൻറെ മകൾക്ക് മറുപടിയുമായി കെ എം ഷാജി
Uncategorized

ജയിലിൽ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷ ബാധയുണ്ടാവുന്നത് എങ്ങനെ, കുഞ്ഞനന്തൻറെ മകൾക്ക് മറുപടിയുമായി കെ എം ഷാജി

അഴീക്കോട്: അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന പി കെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌നയുടെ ആരോപണത്തിന് മറുപടിയുമായി കെഎം ഷാജി. കൊന്നതാണെന്ന് മകൾക്ക് ഉറപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടണം. അന്വേഷിച്ചാൽ ആരാണ് കൊന്നത് എന്ന് വ്യക്തമാകുമെന്നാണ് കെ എം ഷാജി പറഞ്ഞത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാതെ ആയിരുന്നെന്നാണ് മകൾ ആരോപിച്ചത്.

മകൾക്ക് കൊന്നതാണ് എന്ന് സംശയമുണ്ടെങ്കിൽ വെള്ളക്കടലാസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകണം. അന്വേഷിക്കണം എന്ന ആവശ്യവുമായി കുഞ്ഞനന്തന്റെ മകൾ മുഖ്യമന്ത്രിയെ സമീപിക്കണം. ഒരു പാത്രത്തിൽ ഭക്ഷണം തയ്യാറാക്കുന്ന ജയിലിൽ എങ്ങനെയാണ് കുഞ്ഞനന്തന് മാത്രം ഭക്ഷ്യ വിഷബാധയുണ്ടാവുകയെന്നാണ് കെഎം ഷാജി ചോദിക്കുന്നത്. അന്വേഷണം വരട്ടെ പറയേണ്ടിടത് പറയും . കുഞ്ഞനന്തന്റെ മരണ സമയത്ത് അഴീക്കോട് എംഎൽഎ താനായിരുന്നുവെന്നും കെ എം ഷാജി പറഞ്ഞു. കലാപ രാഷ്ട്രീയം അന്വേഷിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.

Related posts

ഭർത്താവ് പ്രതിയായ പീഡനക്കേസ്; ഒത്തുതീർക്കാനെത്തിയ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു

Aswathi Kottiyoor

മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; മന്ത്രവാദ ചികിത്സ നടത്തുന്നയാള്‍ പിടിയില്‍

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, തീപിടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചു

Aswathi Kottiyoor
WordPress Image Lightbox