23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നാലാം ക്ലാസ്സുകാരി അമേയയുടെ കത്തിന് മറുപടി; രണ്ട് കോടിയുടെ ഹൈടെക് കെട്ടിടത്തിന് തറക്കല്ലിട്ടു.
Uncategorized

നാലാം ക്ലാസ്സുകാരി അമേയയുടെ കത്തിന് മറുപടി; രണ്ട് കോടിയുടെ ഹൈടെക് കെട്ടിടത്തിന് തറക്കല്ലിട്ടു.

കൊച്ചി: കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് നാലാം ക്ലാസ്സുകാരി അമേയ എഴുതിയ കത്തിന് ഫലമുണ്ടായി. കടുങ്ങല്ലൂർ എൽ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ച് ഉത്തരവായി. 2 കോടി രൂപയുടെ ഹൈടെക് സ്കൂൾ കെട്ടിടമാണ് നിർമിക്കാൻ പോകുന്നത്. മന്ത്രി പി രാജീവ് കെട്ടിടത്തിന് തറക്കല്ലിട്ടു.

“സാറേ എനിക്കും കൂട്ടുകാർക്കും പഠിക്കാനും കഥ പറഞ്ഞിരിക്കാനും നല്ലൊരു കെട്ടിടം പണിതുതരുമോ?”- സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാൽ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്നാണ് അമേയ മന്ത്രിയെ കത്തിലൂടെ അറിയിച്ചത്. അമേയയുടെ കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. കളമശ്ശേരിയിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 16 കോടി രൂപയിലധികം ഇതിനകം സർക്കാർ അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തില്‍ എടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടത്തിന് അനുമതിയും നൽകി.

Related posts

മീന്‍ പിടിക്കുന്നതിനിടെ ന്യൂസിലന്‍ഡിൽ മലയാളി മുങ്ങി മരിച്ചു, സുഹൃത്തിനെ കാണാതായി

കൊല്ലങ്കോട് ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox