23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അമ്പായത്തോടിലെ മിഴി തുറക്കാത്ത ഹൈമാസ്റ്റ് ലൈറ്റ്
Uncategorized

അമ്പായത്തോടിലെ മിഴി തുറക്കാത്ത ഹൈമാസ്റ്റ് ലൈറ്റ്

രാജ്യസഭാ എം.പി പി സന്തോഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷത്തി 73,000 രൂപയോളം ചെലവഴിച്ച് അമ്പായത്തോട് ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായി. നാലു മാസങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകളിൽ പലതും കണ്ണടച്ചു. രാത്രികാലങ്ങളിൽ കടയിലെത്തുന്ന പ്രദേശവാസികളും ഓട്ടോറിക്ഷ തൊഴിലാളികളും ഇതോടെ ദുരിതത്തിലായി. പകുതിയിൽ ലൈറ്റുകളും തോന്നിയ വിധം കത്തുകയും കെടുകയും ചെയ്യുകയായിരുന്നു നിലവിലെ അവസ്ഥയെന്നാൽ ഇപ്പോൾ അതും നിലച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ രാത്രിയിൽ ടൗണിൽ എത്തുന്നവരുടെ കാര്യം ദുരിതത്തിലായി. വന്യജീവികൾ നാട്ടിലിറങ്ങി നടക്കുമ്പോൾ ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു വഴിവിളക്കുകൾ ഒക്കെയും ഇവർക്ക് സഹായകമായിരുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികളും നാട്ടുകാരും പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

മൈനസല്ല; ഇൻഫോപാർക്ക്‌ സ്റ്റേബിൾ ; ക്രിസിൽ റേറ്റിങ്ങിൽ മികച്ച നേട്ടം.*

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂർ റോഡിൽ വാഹനാപകടം രണ്ട് മരണം.

Aswathi Kottiyoor

കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ്; മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരൻ

Aswathi Kottiyoor
WordPress Image Lightbox