25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂരിൽ വീട് ആക്രമിച്ച സംഭവത്തിൽ പ്രധാന പ്രതി റിമാൻഡിൽ
Uncategorized

കൊട്ടിയൂരിൽ വീട് ആക്രമിച്ച സംഭവത്തിൽ പ്രധാന പ്രതി റിമാൻഡിൽ

കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പ്രതി പിടിയിൽ.

കൊട്ടിയൂർ മന്ദം ചേരി സ്വദേശി മനുവിന്റെ പരാതിയിലാണ് ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതി കൊട്ടിയൂർ സ്വദേശി തത്തുപാറ ശ്രീകാന്തിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തത് . ഇയാളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ 23ന് രാത്രി 8.30 നാണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരനെയും മാതാപിതാക്കളെയും മകളെയും വടിവാളുമായെത്തിയ പ്രതി വെട്ടി കൊല്ലാൻ വാൾ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. കൂടാതെ ശ്രീകാന്തിന്റെ ഭാര്യ ഗാർഹിക പീഡനത്തിനും കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

ബി പി എല്‍ കാര്‍ഡുകള്‍; അപേക്ഷ 20 വരെ സ്വീകരിക്കും

Aswathi Kottiyoor

നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

Aswathi Kottiyoor

ലെബനിൽ പ്രത്യാക്രമണവുമായി ഇസ്രയേൽ; മരണം 600 കടന്നു, ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 313 പേർ, ദേശീയ അടിയന്തരാവസ്ഥ

Aswathi Kottiyoor
WordPress Image Lightbox