മകൾ വീടു പൂട്ടി പുറത്താക്കിയ തൈക്കൂടത്തെ സരോജനി അമ്മ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി. ആർഡിഒ ഉത്തരവ് ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് സ്വയം അകത്ത് കയറിയതെന്ന് സരോജനി അമ്മ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിൽ ഇരു കക്ഷികളുമായി ചർച്ച ചെയ്തതിന് ശേഷമെ നടപടി എടുക്കാൻ സാധിക്കു എന്നായിരുന്നു പൊലീസ് നിലപാട്.തൈക്കൂടം സ്വദേശിനി സരോജിനി എന്ന വൃദ്ധയെ പുറത്താക്കിയാണ് മകൾ ജിജോ പോയത്. രാത്രിയിൽ എവിടെ പോകും എന്നറിയാതെ വൃദ്ധ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. അതിനിടെ പ്രശ്‌നം അറിഞ്ഞ് ഉമാ തോമസ് എംഎൽഎ എത്തി. സരോജനിക്ക് വീട് തുറന്ന് നൽകാതെ മടങ്ങില്ലെന്ന് ഉമാ തോമസ് എംഎൽഎ നിലപാടെടുത്തു. വീട് തുറന്ന് നൽകാതെ മടങ്ങില്ലെന്ന് സരോജിനി അമ്മയും ഉറച്ചു നിന്നു. സരോജിനി അമ്മയ്ക്ക് സുരക്ഷ ഒരുക്കാമെന്നും നാളെ ഇരുകക്ഷികളെയും കൂട്ടിയിരുത്തി ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന് സബ് കളക്ടർ അറിയിച്ചതായും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ മകളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.
previous post