23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ടണലിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷയ്ക്ക് ഓടിയെത്തി, ഇപ്പോൾ വീട് പൊളിച്ചുമാറ്റി അധികൃതര്‍; വിവാദമായപ്പോൾ അനുനയം
Uncategorized

ടണലിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷയ്ക്ക് ഓടിയെത്തി, ഇപ്പോൾ വീട് പൊളിച്ചുമാറ്റി അധികൃതര്‍; വിവാദമായപ്പോൾ അനുനയം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. ആ സംഘത്തിൽ ഉൾപ്പെട്ട വക്കീൽ ഹസന്റെ വീട് പൊളിച്ച് മാറ്റിയിരിക്കുകയാണ് ദില്ലി വികസന അതോറിറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.രാജ്യം നടുങ്ങിയ ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. റാറ്റ് മൈനേഴ്സിലുള്‍പ്പെട്ട വക്കീൽ ഹസന്റെ വീടാണ് കഴിഞ്ഞ ദിവസം ദില്ലി വികസന അതോറിറ്റി പൊളിച്ചുമാറ്റിയത്. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. എന്നാൽ പ്രദേശത്ത് ആകെ പൊളിച്ചത് വക്കീൽ ഹസന്റെ വീട് മാത്രമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് ഭൂനികുതി അടച്ചിരുന്നുവെന്നും, റേഷൻ കാർഡ് ഉൾപ്പടെയുള്ള എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും വക്കീൽ ഹസൻ പറയുന്നു.

രാത്രിയിൽ മക്കൾ മാത്രമുള്ളപ്പോഴാണ് പൊലീസ് എത്തിയതെന്നും മക്കളെ പൊലീസ് മർദ്ദിച്ചുവെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുബം ഉന്നയിക്കുന്നത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊളിച്ച വീടിന്റെ മുൻപിൽ സമരത്തിലാണ് വക്കീൽ ഹസന്റെ കുടുംബം. സംഭവം വിവാദമായതോടെ ദില്ലി വികസന അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ദില്ലി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ട് വീട് വച്ച് നല്‍കാമെന്ന ഉറപ്പ് നൽകിയിരിക്കുകയാണ്.

Related posts

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്

Aswathi Kottiyoor

ന്യൂനമര്‍ദം ശക്തി പ്രാപിച്ചേക്കും; കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യത

Aswathi Kottiyoor

വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox