27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ശശി തരൂർ UDF സ്ഥാനാർത്ഥി; പ്രഖ്യാപനം സമരാഗ്നി വേദിയിൽ
Uncategorized

തിരുവനന്തപുരത്ത് ശശി തരൂർ UDF സ്ഥാനാർത്ഥി; പ്രഖ്യാപനം സമരാഗ്നി വേദിയിൽ

തിരുവനന്തപുരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോൺഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 20 മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു.

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി ഉടൻ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കും. 16 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. മുസ്ലിം ലീഗ് രണ്ടു സീറ്റുകളിലും കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോൺഗ്രസും മത്സരിക്കും.

Related posts

🔰♦️മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

Aswathi Kottiyoor

മിത്ത്’ വിവാദം: സർക്കാർ ഉടനടി നടപടിയെടുക്കണമെന്ന് എൻഎസ്എസ്; ഇല്ലെങ്കിൽ നിയമമാർഗം തേടും

Aswathi Kottiyoor

രാമക്ഷേത്ര പുരോഹിതര്‍ക്ക് കാവി വേണ്ട; മഞ്ഞവസ്ത്രം നിര്‍ദേശിച്ച് ട്രസ്റ്റ്, മൊബൈല്‍ ഫോണിനും വിലക്ക്

Aswathi Kottiyoor
WordPress Image Lightbox