29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ബിസിസിഐ കരാറില്ലെങ്കിൽ ഇഷാന്‍ കിഷനും ശ്രേയസ് അയ്യർക്കും ഇന്ത്യക്കായി കളിക്കാനാവില്ലേ, യാഥാർത്ഥ്യം അറിയാം
Uncategorized

ബിസിസിഐ കരാറില്ലെങ്കിൽ ഇഷാന്‍ കിഷനും ശ്രേയസ് അയ്യർക്കും ഇന്ത്യക്കായി കളിക്കാനാവില്ലേ, യാഥാർത്ഥ്യം അറിയാം

മുംബൈ: ബിസിസിഐ ഇന്നലെ ഇന്ത്യൻ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതായിരുന്നു വലിയ വാര്‍ത്ത. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്തതാണ് ഇരുവരെയും കരാറില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത്. വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതോടെ ഇരുവരുടെയും ഇന്ത്യൻ ടീം ഭാവി അവസാനിച്ചുവെന്ന രീതിയിലുള്ള പ്രചാരണങ്ങളും ശക്തമായി.

എന്നാല്‍ ബിസിസിഐ കരാറില്ലെങ്കിലും ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഇന്ത്യക്കായി കളിക്കുന്നതിന് തടസമില്ലെന്നാണ് യാഥാര്‍ത്ഥ്യം. കാരണം, ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പരിഗണിക്കുന്നത് വാര്‍ഷിക കരാറല്ല. കളിക്കാരുടെ നിലവിലെ ഫോമും ഫിറ്റ്നെസും മാത്രമാണ്. അതുകൊണ്ടുതന്നെ വാര്‍ഷിക കരാറില്ലെങ്കില്‍ പോലും ഇരുവര്‍ക്കും ഇന്ത്യക്കായി കളിക്കുന്നതിന് യാതൊരു തടസവുമില്ല. സമീപകാലത്ത് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വാര്‍ഷിക കരാര്‍ വേണ്ടെന്നുവെച്ചെങ്കിലും ദേശീയ ടീമിനായി ലോകകപ്പില്‍ അടക്കം തുടര്‍ന്നു കളിക്കുന്നത് തന്നെ ഉദാഹരണമാണ്.

കരാര്‍ നഷ്ടമായതിലൂടെ ഇരുവര്‍ക്കും ബിസിസിഐയുടെ വാര്‍ഷിക പ്രതിഫലം ലഭിക്കില്ലന്നത് മാത്രമാണ് നഷ്ടമായി കരുതാവുന്ന്. ബി ഗ്രേഡിലുണ്ടായിരുന്ന ശ്രേയസിന് ഇതുവഴി മൂന്ന് കോടി രൂപയും സി ഗ്രേഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന് ഒരു കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിച്ചിരുന്നു. കരാര്‍ ഇല്ലാതായതോടെ ഈ പ്രതിഫലത്തുക ലഭിക്കില്ല. അതേസമയം, ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടാല്‍ ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവും മാച്ച് ഫീസായി ലഭിക്കും.

ഇതുവരെ വാര്‍ഷിക കരാര്‍ ലഭിക്കാത്ത താരങ്ങളാണ് നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കുന്ന സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലുമെല്ലാം. ഇരുവരും ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുശേഷം വാര്‍ഷിക കരാറിന് അര്‍ഹരാവും. കുറഞ്ഞത് മൂന്ന് ടെസ്റ്റോ എട്ട് ഏകദിനമോ പത്ത് ടി20 മത്സരമോ കളിച്ചവര്‍ക്ക് സ്വാഭാവികമായി സി ഗ്രേഡ് കരാറിന് അര്‍ഹത നേടുമെന്നതിനാലാണ് മൂന്നാം ടെസ്റ്റ് കളിക്കുന്നതോടെ ഇരുവരും കരാറിന് അര്‍ഹരാകുക.

Related posts

മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ; കായംകുളത്തിനും തൃശൂരിനും പിന്നാലെ മലപ്പുറത്തും കണ്ണീർ

Aswathi Kottiyoor

കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ

Aswathi Kottiyoor

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

WordPress Image Lightbox