24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്തികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം; സമീപം ഡ്രൈവിംഗ് ലൈസൻസ്
Uncategorized

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്തികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം; സമീപം ഡ്രൈവിംഗ് ലൈസൻസ്

തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്തികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാൻ കാരണം.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുകയാണ്.ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് അസ്തി കഷങ്ങള്‍ ടാങ്കിനുള്ളിൽ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാൻറും ഷാർട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. പുരുഷൻെറ ശരീരാവശിഷ്ടിങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള ക്യാമ്പസിലാണ് മൃതദേഹം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥിതികൂടത്തിൻെറ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.

Related posts

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

Aswathi Kottiyoor

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

Aswathi Kottiyoor

എഐ ക്യാമറയെ കൂസാത്തവര്‍ക്ക് മുന്നറിയിപ്പ്! നിയമലംഘനം പകര്‍ത്തിയത് 150ലധികം തവണ, പിഴ തുക കേട്ട് ഞെട്ടി യുവാവ്

Aswathi Kottiyoor
WordPress Image Lightbox