• Home
  • Uncategorized
  • കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു ;ഇതുവരെ 13 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്
Uncategorized

കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു ;ഇതുവരെ 13 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കേളകം :കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. നാനാനിപൊയില്‍, അടയ്ക്കാത്തോട്, രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, നാരങ്ങാത്തട്ട് എന്നിവിടങ്ങളിലായി ഇതുവരെ 13 പേര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഡെങ്കിപനി സ്ഥിരീകരിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി മൂലം അഡ്മിറ്റ് ആയവരുടെ എണ്ണം ഇതിലും ഇരട്ടിയിലധികം ആണ്.നില വഷളായ പലരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരിയില്‍ നാനാനിപൊയിലിലാണ് ആദ്യം ഡെങ്കി സ്ഥിരീകരിച്ചത് .പിന്നീട് അടയ്ക്കാത്തോട്, ശാന്തിഗിരിയിലും, രാമച്ചിയിലും ഡെങ്കി സ്ഥിരീകരിച്ചു.

ജനുവരിയില്‍ പെയ്ത മഴയും. സംഭരിച്ചു വയ്ക്കുന്ന ജലം സുരക്ഷിതമായി മൂടി വയ്ക്കാത്തതുമാണ് ഡെങ്കിപ്പനി പടരാന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാൽ കടുത്ത വേനലിൽ എവിടെയാണ് വെള്ളം കെട്ടിനിൽക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്ത മൂലമാണ് ഡെങ്കിപ്പനി പടർന്ന് പിടിക്കാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വേനൽ കടുത്തതോടെ മലയോരത്ത് പനിയും ചുമയും വ്യാപകമാണ്. വിട്ടുമാറാത്ത പനി ഉള്ളപ്പോൾ മാത്രമാണ് ആളുകൾ ഡെങ്കിപ്പനി പരിശോധിക്കാൻ തയ്യാറാവുന്നത്.

ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. നാനാനിപൊയിലും അടയ്ക്കാത്തോടിലും കഴിഞ്ഞ ദിവസം ഫോഗിങ് നടത്തി

Related posts

മനു’വിന് അടിയന്തരമായി വിദഗ്ധ വൈദ്യസഹായം നൽകാൻ ഹൈക്കോടതി നിർദേശം

Aswathi Kottiyoor

ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം

Aswathi Kottiyoor

ഐക്യം വിട്ടുകളിക്കാൻ കോൺഗ്രസില്ല; ഉദ്ധവിന്റെ പിണക്കം തീർത്ത് മുന്നോട്ട്

Aswathi Kottiyoor
WordPress Image Lightbox