23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വർക്കലയിൽ നായകളെ ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ട നിലയിൽ, വാരിയെടുത്ത് ചികിത്സ നൽകി രക്ഷിച്ച് റഷ്യക്കാരി പോളിന
Uncategorized

വർക്കലയിൽ നായകളെ ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ട നിലയിൽ, വാരിയെടുത്ത് ചികിത്സ നൽകി രക്ഷിച്ച് റഷ്യക്കാരി പോളിന

തിരുവനന്തപുരം: വർക്കലയിൽ ഇടവ ഓടയം മിസ്‌കിൻ തെരുവിൽ തെരുവുനായകളെ കെട്ടിയിട്ട ശേഷം ശരീരം ടാറിൽ മുക്കി ക്രൂരത. ഫെബ്രുവരി 20ന് രാവിലെയാണ് നാട്ടുകാർ ദയനീയാവസ്ഥയിൽ നായയെ കണ്ടെത്തിയത്. മൃഗസ്‌നേഹിയായ റഷ്യൻ വനിത പോളിനയും സഹായിയും എത്തിയാണ് നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചത്.

ഈ നായയെ കണ്ടതിന് 200 മീറ്റർ അകലെയായി ഫെബ്രുവരി 25ന് രാവിലെ ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട നിലയിൽ മറ്റൊരു നായയെയും നാട്ടുകാർ കണ്ടെത്തി. ഇതിനെയും പോളിനയുടെ നേതൃത്വത്തിൽ ചികിത്സിച്ചു. പ്രദേശത്ത് റോഡുപണിക്കായി സൂക്ഷിച്ചിരുന്ന ടാറിൽ സാമൂഹ്യവിരുദ്ധർ നായകളെ മുക്കിയെന്നാണ് നാട്ടുകാരുടെ സംശയം.

നായകളുടെ ശരീരത്തിൽ 70 ശതമാനത്തോളം ടാറിൽ മുങ്ങി. ശരീരത്തിൽ നിന്ന് ടാർ പൂർണമായി ഒഴിവാക്കാനായിട്ടില്ല. ടാറൊഴിച്ചതു കൊണ്ടുണ്ടായ മുറിവിൽ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പോളിനയുടെ താമസ സ്ഥലത്ത് പാർപ്പിച്ചാണ് ചികിത്സ നൽകുന്നത്. തെരുവ് നായകൾ പോളിനയുടെ സംരക്ഷണയിൽ സുഖം പ്രാപിച്ചു വരുന്നു. സംഭവത്തെക്കുറിച്ച് അയിരൂർ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പോളിന.

Related posts

മത്സരയോട്ടം സ്ഥിരമാക്കി; അജുവ ബസ്സിന് പൂട്ടുവീണു, ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം ഉടൻ: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

ടൊവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox