21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പ്രതിഷേധം കടുത്തു; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി കോളേജ്, അറസ്റ്റ് ചെയ്യുന്നതുവരെ സമരമെന്ന് യൂത്ത് കോൺഗ്രസ്
Uncategorized

പ്രതിഷേധം കടുത്തു; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി കോളേജ്, അറസ്റ്റ് ചെയ്യുന്നതുവരെ സമരമെന്ന് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ ഒടുവിൽ പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിന്ന് പുറത്താക്കി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് മാനേജ്മെന്‍റ് തീരുമാനം. അതേസമയം, സുപ്രീംകോടതി മുൻജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പൊലീസിനെതിരെ സമരം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

നാടകീയ സംഭവങ്ങളാണ് കടമ്മനിട്ട മൗണ്ട് ലോ സിയോൺ ലോ കോളേജിൽ നടന്നത്. വിദ്യാർത്ഥിനിയെ മ‍ർദ്ദിച്ച കേസിൽ പ്രതിയായിട്ടും ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ മാനേജ്മെന്‍റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്സണെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടു. ആറന്മുള സിഐ ഉൾപ്പെടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറ്റിയില്ല. തുടർന്ന് പൂട്ടുപൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. പ്രതിഷേധം ശക്തമാക്കിയ യൂത്ത് കോൺഗ്രസുകാർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അടിച്ചുതകർത്തു.

പ്രതിഷേധം ശക്തമായതോടെ ജയ്സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു. വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഫെബ്രുവരി ഒൻപതിന് ജയ്സൺ ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജയ്സണെ ഇതുവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഡിസംബർ 20 നാണ് മൗണ്ട് സിയോൺ ലോ കോളേജിൽ സംഘർഷമുണ്ടായത്. നിയമവിദ്യാർത്ഥിനിയെ സഹപാഠിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ മർദ്ദിച്ചെന്ന പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് മൂന്ന് ദിവസം വൈകി എഫ്ഐആർ ഇട്ടത്. എന്നാൽ പരാതിക്കാരിക്ക് എതിരെ ആറന്മുള പൊലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു.

Related posts

മുഖ്യമന്ത്രി പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണ, പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിര്‍ത്തു: വിഡി സതീശൻ

Aswathi Kottiyoor

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ

Aswathi Kottiyoor

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

Aswathi Kottiyoor
WordPress Image Lightbox