21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മുള്ളൻകൊല്ലി ടൗണിൽ വീണ്ടും കടുവയിറങ്ങി
Uncategorized

മുള്ളൻകൊല്ലി ടൗണിൽ വീണ്ടും കടുവയിറങ്ങി

പുൽപ്പള്ളി: മുള്ളൻകൊല്ലി ടൗണിൽ വീണ്ടും കടുവയിറങ്ങി. മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷി യിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിട ത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ് ‌നാട് സ്വദേശി പനിറാണ് കാട്ടു പന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്നുപോയ പനീർ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. പരിശോധനക്കിടെ കൃഷി യിടത്തിൽ കാട്ടുപന്നികളെ കണ്ടെത്തി. കടുവയിറങ്ങിയതറിഞ്ഞ് മുള്ളൻ കൊല്ലി ടൗണിൽ ആളുകൾ സംഘടിച്ചതോടെ പുൽപ്പള്ളിയിൽ നിന്നും കൂടുതൽ പോലീസ് എത്തി നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്നും 500 മീറ്റർ മാറി കഴിഞ്ഞ ഞായറാഴ്‌ച കാക്കനാട് തോമസിന്റെ മൂരിക്കിടാ വിനെ കടുവ കൊന്നുതിന്നിരുന്നു. തുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വടാനക്കവലയിൽ നിന്നും കടുവയെ പിടികൂടിയതോടെ കടുവാ ശല്യത്തിന് പരിഹാരമായെന്ന് ഇരിക്കെയാണ് വീണ്ടും കടുവയെ ജനവാസ മേഖലയിൽ കണ്ടെത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്.

Related posts

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക്

Aswathi Kottiyoor

പരിശോധനയിൽ കണ്ടെത്തിയത് മെത്താഫിറ്റമിനും കഞ്ചാവും; കാസർകോട് ഒരാൾ പിടിയിൽ

Aswathi Kottiyoor

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനെത്തിയ 13കാരിയെ പരിശീലകൻ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ദൃശ്യം പകർത്തി

Aswathi Kottiyoor
WordPress Image Lightbox