21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 3,000 ഏക്കറില്‍ ‘വൻതാര’; വന്യമൃഗങ്ങള്‍ക്ക് അത്യാഡംബര ജീവിതമൊരുക്കാന്‍ അംബാനി
Uncategorized

3,000 ഏക്കറില്‍ ‘വൻതാര’; വന്യമൃഗങ്ങള്‍ക്ക് അത്യാഡംബര ജീവിതമൊരുക്കാന്‍ അംബാനി

ഇന്ത്യയിലും വിദേശത്തും നിന്നുള്ളതും പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഗുജറാത്തിലെ റിലയൻസിന്‍റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്‍റെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര പദ്ധതി നടപ്പിലാക്കുന്നത്. മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി ന‌ടപ്പിലാക്കുക. ഇന്ത്യയില്‍ ആദ്യമായാണ് സ്വകാര്യമേഖലയില്‍ വന്യമൃഗങ്ങള്‍ക്കായി ഇത്രയും വലിയൊരു പദ്ധതി നടപ്പിലാകുന്നത്.

3,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് കൃത്രിമ വനാന്തരീക്ഷം ഒരുക്കിയാണ് മൃഗങ്ങളു‌ടെ പുനരധിവാസം ന‌ടപ്പിലാക്കുന്നത്. പ്രകൃതിദത്തവും സമ്പുഷ്ടവും ഹരിതവുമായ ആവാസ വ്യവസ്ഥ മൃഗങ്ങൾക്ക് സൃഷ്ടിച്ചു നൽകുകയാണ് വൻതാര പദ്ധതിയിലൂടെ ചെയ്യുന്നത്. വിദ്ഗ്ദരു‌ടെ മേൽനോട്ടത്തിലായിരിക്കും നടത്തിപ്പ്. മൃഗങ്ങളു‌ടെ ആരോഗ്യ സംരക്ഷണത്തിനായി അത്യാധുനിക ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് കേന്ദ്രങ്ങൾ എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകും. ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത രാജ്യാന്തര സർവകലാശാലകളും സംഘടനകളും വൻതാര പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സുപ്രധാനമായ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാനുമാണ് വൻതാരയിലൂടെ ലക്ഷ്യമിടുന്നതെന്ന് അനന്ത് അംബാനി പറഞ്ഞു. ജീവജാലങ്ങൾക്കുള്ള അടിയന്തര ഭീഷണികളെ അഭിസംബോധന ചെയ്ത് വൻതാരയെ ഒരു മുൻനിര സംരക്ഷണ പരിപാടിയായി മാറ്റാനും ആഗ്രഹിക്കുന്നതായും അനന്ത് കൂട്ടിച്ചേർത്തു.

Related posts

വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, തിരക്കുള്ള ബസിൽ 45 വയസുകാരന്‍റെ അതിക്രമം; കൈയ്യോടെ പൊക്കി നാട്ടുകാർ, അറസ്റ്റ്

Aswathi Kottiyoor

ഭൂമി കുഴിഞ്ഞ് കാണാതായ 48കാരിയേക്കുറിച്ച് വിവരമില്ല, ലഭിച്ചത് ഒരു ചെരിപ്പ് മാത്രം, ബന്ധുക്കളുടെ വിസ നീട്ടി

Aswathi Kottiyoor

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ,സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox