ഇരിട്ടി : എ എ വൈ, ബി പി എൽ (മഞ്ഞ, പിങ്ക്) വിഭാഗത്തിൽ പെട്ട റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡും, റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി മസ്റ്ററിങ് ചെയ്യുന്നതിന് വേണ്ടി കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം അടുത്തുള്ള റേഷൻ കടയിൽ എത്തി ഇ- പോസ് മെഷീനിൽ വിരലടയാളം പതിച്ച് കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.
മാർച്ച് 2, 4 തീയതികളിൽ ശനിയാഴ്ചയും തിങ്കളാഴ്ചയും റേഷൻ വിതരണം നിർത്തിവച്ച് മസ്റ്ററിങ്ങിനുള്ള സൗകര്യം റേഷൻ കടകളിൽ ഉണ്ടായിരിക്കുന്നതാണെന്നും, മസ്റ്ററിങ് നടത്താത്ത കാർഡ് ഉടമകൾക്ക് ഏപ്രിൽ മാസം മുതൽ റേഷൻ സാധനങ്ങൾ കിട്ടുകയില്ലെന്നും ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.