26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട്
Uncategorized

പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം. പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് ഷോ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായ് അംഗീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് 15 സീറ്റുകളിലെയും സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിക്കും. ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ – എം.വി.ജയരാജൻ, കാസർകോട് – എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. ഇതോടെ ഇടതു മുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകും.

Related posts

അമ്മയുടെ പെൻഷൻ വാങ്ങി മദ്യപിച്ച് ബഹളം; ചോദ്യംചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

Aswathi Kottiyoor

നാദാപുരത്ത് ഡ്രൈനേജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Aswathi Kottiyoor

വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox