23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റി, മറുപടിയില്ല, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത നടപടിയുമായി എംവിഡി
Uncategorized

കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റി, മറുപടിയില്ല, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത നടപടിയുമായി എംവിഡി

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടിയിലക്ക് എംവിഡി. നടന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്. ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്.

ജൂലൈ മാലം 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം ഇടിച്ച് അപകടമുണ്ടായത്. മഞ്ചേരി സ്വദേശിയായ 31കാരനാണ് അപകടത്തിൽ പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസ് സുരാജ് കൈപ്പറ്റിയ രസീത് ആർടിഒയ്ക്ക് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. അപകടത്തിന് പിന്നാലെ നടന്റെ കാർ എംവിഡി പരിശോധിച്ചിരുന്നു. ഗതാഗത നിയമങ്ങളേക്കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്നും എംവിഡി അറിയിച്ചിരുന്നു.

Related posts

ഗില്ലിനെ നോക്കി ‘സാറാ’ വിളികളുമായി ആരാധകര്‍, പ്രതികരിച്ച് വിരാട് കോലി-വീഡിയോ

Aswathi Kottiyoor

2002ലെ കലാപത്തിനിടെ കൂട്ടബലാത്സംഗം, കൊലപാതകം: 26 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു

Aswathi Kottiyoor

അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍, സിസിടിവിയില്‍ ഇയാളുടെ ദൃശ്യം

Aswathi Kottiyoor
WordPress Image Lightbox