24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീതി; അഖിലേഷ് വിളിച്ച യോഗത്തിൽ 8 സമാജ്‌വാദി പാർട്ടി എംഎൽഎമാര്‍ വിട്ടുനിന്നു
Uncategorized

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീതി; അഖിലേഷ് വിളിച്ച യോഗത്തിൽ 8 സമാജ്‌വാദി പാർട്ടി എംഎൽഎമാര്‍ വിട്ടുനിന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ പത്ത് സീറ്റിലും ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയിൽ ഉണ്ട്. എന്നാൽ എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മുൻ എസ് പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുകയാണ്. സമാജ് വാദി പാർട്ടിയിലെ 10 എംഎൽഎമാർ തങ്ങൾക്കൊപ്പം ആണെന്നാണ് ബിജെപി അവകാശവാദം.

കൂറുമാറ്റ ഭീതി ഉയര്‍ന്ന സാഹചര്യത്തിൽ സമാജ്‌വാദി പാര്‍ട്ടി എംഎൽഎമാരുടെ യോഗം അഖിലേഷ് യാദവ് വിളിച്ചെങ്കിലും എട്ട് എംഎൽഎമാര്‍ യോഗത്തിൽ നിന്നു വിട്ടുനിന്നു. എംഎൽഎമാരെ എല്ലാവരെയും ഫോണിൽ വിളിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.

ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായ അഭിഷേക് സിങ്‌വിയും ബിജെപി സ്ഥാനാർത്ഥിയായ ഹർഷ് മഹാജനും തമ്മിലാണ് ഇവിടെ മത്സരം. രാവിലെ 9 മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്കാണ് വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 56 ൽ 41 സീറ്റുകളിലും എതിരില്ലാതെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.

Related posts

തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Aswathi Kottiyoor

ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്; കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ

Aswathi Kottiyoor

ആദ്യം നിപ, പിന്നാലെ എംപോക്സ്; മലപ്പുറത്ത് നിയന്ത്രണം കർശനമാക്കി ആരോഗ്യവകുപ്പ്, സമ്പർക്കപ്പട്ടിക തയ്യാറാക്കും

Aswathi Kottiyoor
WordPress Image Lightbox