24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Uncategorized

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി: മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഇടുക്കി പുറപ്പുഴ കുണിഞ്ഞി സ്വദശി മേമ്പിള്ളില്‍ ഷാൻറി ബോബി (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ ഷാന്റിയും, ഭര്‍ത്താവ് ബോബി എം.വൈയും (40), രണ്ട് വയസ്സുള്ള ഇവരുടെ കുട്ടിയും സഞ്ചരിച്ച ബൈക്കാണ് പെരുമ്പല്ലൂരില്‍ അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാന്റി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബോബി ചികിത്സയില്‍ തുടരുകയാണ്. കുട്ടി പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. കുട്ടിയുമായി ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

Related posts

പേരക്കുട്ടിയെ നെഞ്ചോട് ചേർത്ത് മരണത്തിലേക്ക്; രക്ഷാപ്രവര്‍ത്തകരുടെ കണ്ണുനനയിച്ച് രാജേശ്വരിയും ജ്ഞാനപ്രിയയും

Aswathi Kottiyoor

മറ്റൊരു മഹാമാരി? ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പടരുന്നു, ആശങ്ക

Aswathi Kottiyoor

വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി

Aswathi Kottiyoor
WordPress Image Lightbox