24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • വയനാട്ടിൽ ആനി രാജ; തൃശൂരിൽ വി.എസ് സുനിൽകുമാർ; സി.പി.ഐ സ്ഥാനാർഥി പട്ടികയായി
Uncategorized

വയനാട്ടിൽ ആനി രാജ; തൃശൂരിൽ വി.എസ് സുനിൽകുമാർ; സി.പി.ഐ സ്ഥാനാർഥി പട്ടികയായി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാർഥികളുടെ പട്ടികയായി. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട് ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും. തർക്കങ്ങൾക്കൊടുവിൽ മാവേലിക്കരയിൽ സി.എ അരുൺ കുമാറിനെ തന്നെ പരിഗണിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും.

തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂർ,വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ പ്രകാശ് ബാബു,സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി ഉയര്‍ന്നുവന്നിരുന്നു. മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്‍റെ പേരാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയത്. മുന്‍ എം.എല്‍.എ കെ അജിത്,മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍ ,സി.കെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നല്‍കിയിരുന്നു.വയനാട്ടില്‍ ആനിരാജയക്കൊപ്പം സത്യന്‍ മൊകേരി,പിപി ,സുനീർ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Related posts

വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു; മറ്റൊരു മലയാളിക്ക് പരിക്ക്

Aswathi Kottiyoor

തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Aswathi Kottiyoor

കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox