23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം,പള്ളിക്കമ്മറ്റിയുടെ അപ്പിൽ തള്ളി അലഹബാദ് ഹൈക്കോടതി
Uncategorized

ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം,പള്ളിക്കമ്മറ്റിയുടെ അപ്പിൽ തള്ളി അലഹബാദ് ഹൈക്കോടതി

അലബബാദ്. വാരണാസി ഗ്യാന്‍വാപി മസ്ജിദിന്‍റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. ജസ്റ്റീസ് രോഹിത് രജ്ജന്‍ അഗര്‍വാളിൻ്റെ ബെഞ്ചാണ് വിധി പറഞ്ഞത്.. 30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

1993 ൽ പൂജ തടഞ്ഞ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.വിശ്വാസികളുടെ താൽപര്യത്തിന് എതിരായ നടപടിയാണത്.വ്യാസ് കുടുംബത്തിന്‍റെ ആരാധനയ്ക്കുള്ള അവകാശം റദ്ദാക്കപ്പെട്ടു.ഇത് അനുഛേദം 25 ൻ്റെ ലംഘനമാണ്.ജില്ലാ കോടതി ഉത്തരവ് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഉള്ളതാണ്.പള്ളിക്കമ്മറ്റിയുടെ അപ്പിലിൽ നിലനിൽക്കുന്നതല്ലെന്നും 54 പേജുള്ള വിധി പ്രസ്താവത്തില്‍ പറയുന്നു.

Related posts

ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നാലിന്

Aswathi Kottiyoor

പുഷ്പവൃഷ്ടി, സ്വീകരിക്കാൻ നേതാക്കൾ; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍

Aswathi Kottiyoor

ഒടുവില്‍ 18 കൊല്ലത്തിന് ശേഷം ‘ഒറിജിനല്‍ മഞ്ഞുമ്മല്‍ ബോയ്സ്’ഗുണകേവ് സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox