24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വയനാട്ടിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി,പശുക്കിടാവിനെ കടുവ പിടിച്ചതായും നാട്ടുകാർ
Uncategorized

വയനാട്ടിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി,പശുക്കിടാവിനെ കടുവ പിടിച്ചതായും നാട്ടുകാർ

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്. രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു. രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവയെ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.

Related posts

ഉപരാഷ്ട്രപതി ശനിയാഴ്ച തിരുവനന്തപുരത്ത്

Aswathi Kottiyoor

എം പോക്സിൽ ആശ്വാസം; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2B

Aswathi Kottiyoor

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍; ‘വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്ക് പോകുന്നെന്ന് പറഞ്ഞ്’

Aswathi Kottiyoor
WordPress Image Lightbox