23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • *അടക്കാത്തോട് ടൗണിൽ അനധികൃത മദ്യവിൽപ്പന നടത്തിയ മേമല സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു*
Uncategorized

*അടക്കാത്തോട് ടൗണിൽ അനധികൃത മദ്യവിൽപ്പന നടത്തിയ മേമല സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു*


പേരാവൂർ : അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്ന മേമല താന്നിവേലിൽ
സണ്ണി തോമസിനെതിരെ (55) പേരാവൂർ എക്സൈസ് കേസെടുത്തു.ഇയാൾ വില്പനയ്ക്കായി കരുതിയ എട്ടു ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഇയാൾ മദ്യമുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
സണ്ണി തോമസ് മുൻപും അനധികൃത മദ്യവിൽപ്പന നടത്തിയതിന് വിചാരണ നേരിടുന്നയാളാണ്.എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. പി.സജീവൻ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ കെ. കെ. ബിജു,സിവിൽ എക്സൈസ് ഓഫീസർ സി.സുരേഷ്, കാവ്യാ വാസു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

സു​ഗന്ധ​ഗിരി മരംമുറി കേസ്; 6 പ്രതികളുടെയും മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

Aswathi Kottiyoor

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

പെറ്റുപെരുകി കൃഷി മുഴുവനും നശിപ്പിച്ചു, കീടനാശിനി കൊണ്ടും ഫലമില്ല; ഈ ജീവിയെ കൊണ്ടു പെറുതിമുട്ടി കർഷകർ

Aswathi Kottiyoor
WordPress Image Lightbox