26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; കാല്‍പാദം കൊണ്ട് ഗിയര്‍‌ മാറ്റുന്ന ഇരുചക്ര വാഹനത്തിൽ ടെസ്റ്റ് നടത്തണം
Uncategorized

ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; കാല്‍പാദം കൊണ്ട് ഗിയര്‍‌ മാറ്റുന്ന ഇരുചക്ര വാഹനത്തിൽ ടെസ്റ്റ് നടത്തണം

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവായി. ഡ്രൈവിംഗ് ഗ്രൗണ്ട് ടെസ്റ്റിൽ ഇനി “H” ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്. ഇനിമുതൽ കാല്‍പാദം കൊണ്ട് ഗിയര്‍‌ പ്രവര്‍ത്തിക്കുന്ന 95 CC ക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തിലാണ് ടെസ്റ്റ് നടത്തേണ്ടത്.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്കൂളുകള്‍ പരിശീലനം കൊടുക്കരുതെന്നാണ് കർശന നിർദേശം. ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനും പാടില്ല. പ്രതിദിനം ഒരു MVIയും AMVIയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തും. ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.

ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് കാമറ ഘടിപ്പിക്കണമെന്നും ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസ്സായവരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related posts

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ; കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിൽദിനം കൂടി

Aswathi Kottiyoor

ഷമാസ് രക്ഷപെട്ടേനേ, ഡോക്ടർ പരിശോധിച്ചത് 2 മണിക്കൂർ കഴിഞ്ഞ്, ചികിത്സ വൈകി’; 11 കാരന്‍റെ മരണത്തിൽ കുടുംബം

Aswathi Kottiyoor

18 ടൺ ഭക്ഷണം, 25000 ബോട്ടിൽ വീഞ്ഞ്, 100 വിമാനം, ലോകത്തെ ഏറ്റവും പണം ചെലവാക്കിയ പാർട്ടി; ശേഷം സാമ്രാജ്യം വീണു

Aswathi Kottiyoor
WordPress Image Lightbox