21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിൽ അടുത്ത മാസO പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതികൾ കമ്മീഷൻ നടത്തും
Uncategorized

ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിൽ അടുത്ത മാസO പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതികൾ കമ്മീഷൻ നടത്തും

ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിൽ അടുത്ത മാസവും കൊട്ടിയൂർ, കേളകം,
കണിച്ചാർ പഞ്ചായത്തുകളിൽ മെയ് മാസവും കുടിവെള്ള വിതരണ പദ്ധതികൾ കമ്മീഷൻ നടത്തും. പേരാവൂർ മുഴക്കുന്ന് പഞ്ചായത്തുകളിൽ ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നതായും ആറളം, അയ്യൻകുന്ന് പഞ്ചായത്തിലെ പ്രവർത്തികൾ റീടെണ്ടർ ചെയ്യേണ്ടി വന്നതിനാൽ 2025 മാർച്ച് വരെ സമയം എടുത്തേക്കും എന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ വീടുകളിലും കുടിവെള്ളം പൈപ്പ് വഴി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ജല്‍ജീവന്‍ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സണ്ണി ജോസഫ് എംഎൽഎ വിളിച്ച നിയോജകമണ്ഡലം തല ജല അതോറിറ്റി, മരാമത്ത്, കെ ആർ എഫ് ബി അവലോകന യോഗത്തിലാണ് പദ്ധതികൾ കമ്മീഷൻ ചെയ്യുന്നത് സംബന്ധിച്ച് സമയക്രമം അധികൃതർ വ്യക്തമാക്കിയത്. എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്മാരായ കുര്യച്ചൻ പൈമ്പള്ളികുന്നേൽ, ടി ബിന്ദു, സി ടി അനീഷ്,പി.പി വേണുഗോപാലൻ, പി രജനി, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻറി തോമസ്,ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ കെ സന്ദീപ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഹനീം,അസിസ്റ്റൻറ് എൻജിനീയർ പി വി ഷാജി, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീല ചൊവ്വരൻ, കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി സജിത്ത് എന്നിവർ സംസാരിച്ചു.

Related posts

കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു

Aswathi Kottiyoor

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം; സുപ്രീംകോടതിയുടെ താക്കീത്, പിന്നാലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം

Aswathi Kottiyoor

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox