കാലം തെറ്റി പെയ്ത മഴയ്ക്ക് പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന ചൂടും കടുത്ത ആഘാതമാണ് കശുവണ്ടി കർഷകർക്ക് ഏൽപ്പിച്ചത്. ഗുണമേന്മയുള്ള കശുവണ്ടി മാത്രം ഉല്പാദിപ്പിക്കുന്ന, വർഷത്തിലൊരിക്കൽ മാത്രം വരുമാനം കിട്ടുന്ന കശുവണ്ടി കർഷകരുടെ ജീവിതം തീർത്തും ദുരിതത്തിലായി. തേയില കൊതുകും, കാലാവസ്ഥ വ്യതിയാനവും , മുറ തെറ്റാതെ വരുന്ന വില നഷ്ടത്തിനും അതീതമായിരിക്കും ഇക്കുറി കശുവണ്ടി കർഷകർ നേരിടേണ്ടി വരിക. കഴിഞ്ഞ കാലങ്ങളിൽ പൂവുകൾ കരിയുന്നത് നമ്മൾ കാണുന്നതാണ് എന്നാൽ ഇക്കുറി പൂവും, ഇലകളും, കൂമ്പും പകുതിയോളം ചൂടിൽ കത്തിക്കരിഞ്ഞു. ജനുവരി ആദ്യവാരത്തോടെ പൂവിടുന്ന കശുമാവ് തുടർന്നുള്ള മൂന്നു മാസങ്ങളിലാണ് വിളവ് നൽകുക എന്നൽ മഴയും വെയിലും കാലാതീതമായി വന്നതിനെ തുടർന്ന് ഫെബ്രുവരി മാസം ആയിട്ടും പൂവിട്ടിട്ടില്ല. റബർ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളുടെ വില തകർച്ചയിൽ കർഷകർ ആശ്വാസം കൊണ്ടിരുന്ന കാലമാണ് കശുവണ്ടിയുടെ വിളവെടുപ്പ് കാലം ഇക്കുറി അതും ദുരിതത്തിലാക്കി. മലയോര കർഷകർക്ക് വെല്ലുവിളിയായി വന്യമൃഗങ്ങളും കൃഷിയിടങ്ങളിൽ വിലസുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് കർഷകർ. വിലക്കുറവ് വിളനഷ്ടവും മൂലം പൊറുതിമുട്ടിയ കർഷകർക്ക് കൃഷി ഉപേക്ഷിക്കുക അല്ലാതെ വഴിയില്ല.