23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • സപ്ലൈകോയിൽ മാധ്യമങ്ങളെ അടക്കം വിലക്കി സർക്കുലർ, അംഗീകരിക്കില്ല; കൊച്ചിയിൽ കോൺഗ്രസ്‌ പ്രതിഷേധം
Uncategorized

സപ്ലൈകോയിൽ മാധ്യമങ്ങളെ അടക്കം വിലക്കി സർക്കുലർ, അംഗീകരിക്കില്ല; കൊച്ചിയിൽ കോൺഗ്രസ്‌ പ്രതിഷേധം

തിരുവനന്തപുരം : സപ്ലൈക്കോ ഔട്ലെറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയടക്കം വിലക്കിയ എംഡിയുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം.യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊച്ചിയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിലേക്ക് തള്ളിക്കയറി. ദൃശ്യങ്ങൾ പകർത്തി സപ്ലൈക്കോയെ അവഹേളിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമൻ സർക്കുലർ ഇറക്കിയത്.

കേരളത്തിൽ വിവിധയിടങ്ങളിൽ സപ്ലൈക്കോ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.അടുത്തകാലത്തത്തായി പൊതുജനമധ്യത്തിൽ സപ്ലൈക്കോയെ ഇടിച്ചു താഴ്ത്താനുള്ള ശ്രമം പരിധിവിട്ട് തുടരുന്നു. ഇത് സപ്ലൈക്കോയുടെ വ്യാപാരത്തെ ബാധിക്കും. അത് ഒഴിവാക്കാൻ സപ്ലൈക്കോയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് തടയണം. മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ മാധ്യമങ്ങളെയടക്കം ഔട്ട്‌ലെറ്റുകളിൽ പ്രവേശിപ്പിക്കരുത്.

സപ്ലൈക്കോ അധികൃതർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് മാറി നിൽക്കണം. ഇതെല്ലാം റീജിയണൽ മാനേജറും, ഡിപ്പോ മാനേജരറും ഔട്ട്‌ലെറ്റ് മാനേജറും ഉറപ്പാക്കണമെന്നും സർക്കുലരിലുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം. ദൃശ്യങ്ങൾ പകർത്തും എന്ന് വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു. ഉച്ചയ്ക്ക് ശേഷമാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കടവന്ത്രയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിൽ തള്ളിക്കയറിയത്. സപ്ലൈക്കോയുടെ ദൃശ്യങ്ങൾ പകർത്തുമെന്നും വെല്ലുവിളി. പ്രതിഷേധങ്ങൾ ഉയർന്നിട്ടും വിവാദം സർക്കുലർ പിൻവലിക്കാതെ നടപ്പിലാക്കാൻ തന്നെയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമന്റെ തീരുമാനം.

Related posts

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള യുവാക്കളുടെ ശ്രമം, വിദ്യാർത്ഥി മരിച്ചു, 2 പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

‘മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം’; കടുവയെ നരഭോജിയായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് DFO

Aswathi Kottiyoor

‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും’; പത്മജ വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox