21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; എൽഡിഎഫിന് ഭരണം നഷ്ടമായേക്കും
Uncategorized

കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; എൽഡിഎഫിന് ഭരണം നഷ്ടമായേക്കും

കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപം. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ആരോപണ വിധേയരായവരെ ഉൾപ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരംഗത്തിൻ്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.

രണ്ട് കൗൺസിലർമാർ നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെക്കും. ബിനിൽ , രവീന്ദ്രൻ നടുമുറി എന്നീ കൗൺസിലർമാരാണ് രാജിവെക്കുന്നതായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയത്. ഇവർ രാജിവെച്ചാൽ കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാകും. ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.

Related posts

ലോകത്തെ ഏറ്റവും വലിയ പാർലമെന്റ് കെട്ടിടം: 3000 മുറികൾ, 400 കോടി യൂറോ മൂല്യം

Aswathi Kottiyoor

കൊച്ചിയിൽ ബസിനുള്ളിൽ കണ്ടക്ടറുടെ അരുംകൊലക്ക് പിന്നിൽ സ്നേഹിതയെ കളിയാക്കിയതിലുള്ള വൈരാ​ഗ്യം

Aswathi Kottiyoor

കൊട്ടിയത്ത് സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും മരിച്ചു

Aswathi Kottiyoor
WordPress Image Lightbox