23.1 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെ വീടിന് മുന്നിൽ വച്ച് വെട്ടി കൊന്നു
Uncategorized

എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെ വീടിന് മുന്നിൽ വച്ച് വെട്ടി കൊന്നു

മറയൂർ: തമിഴ്നാട് പോലീസിൽ നിന്നും എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെ വീടിന് മുന്നിൽ വച്ച് വെട്ടി കൊന്നു.മറയൂർ കോട്ടക്കുളം സ്വദേശി ലക്ഷ്മണ (65) നെയാണ് വെട്ടി കൊന്നത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.തമിഴ്നാട് പോലീസിൽ നിന്നും എസ്.ഐയായി വിരമിച്ച ശേഷം മറയൂർ കോട്ടക്കുളത്ത് സ്വന്തമായി വീടുവച്ച് താമസിച്ചു വരികയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ലക്ഷ്മണനെ വെട്ടിവീഴ്ത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.ലക്ഷ്മണൻ്റെ സഹോദരിയുടെ മകൻ ശിവ (28) എന്നു വിളിക്കുന്ന അരുണാണ് വെട്ടിയതെന്ന് മക്കൾ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ തിരഞ്ഞു വരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് സംഭവം നടന്നത്.
പ്രതിയും കുടുംബവും കാന്തല്ലൂർ ഗുഹനാഥപുരത്താണ് താമസിച്ചു വരുന്നത്.പ്രതിയുടെ മൊബൈൽ ഫോൺ രണ്ടു ദിവസങ്ങൾക്ക് മുമ്പ് ലക്ഷ്മണൻ്റെ കൈവശമായിരുന്നു. ലക്ഷ്മണൻ്റെ കൈവശമിരുന്ന ഫോൺ താഴെ വീണ് ചില്ല് തകർന്നതിനാൽ പുതിയ ഫോൺ ചൊവ്വാഴ്ച വാങ്ങി തരാം എന്നു ലക്ഷ്മണൻ ശിവയോടു പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ ലക്ഷ്മണൻ കാന്തല്ലൂരിലെ സഹോദരിയുടെ വീട്ടിലെത്തി ചൊവ്വാഴ്ച പുതിയഫോൺ വരുമെന്നും പറഞ്ഞു.എന്നാൽ തിങ്കളാഴ്ച വൈകിട്ട് മദ്യപിച്ച് കോട്ടക്കുളത്തെ വീട്ടിലെത്തിയ ശിവ ലക്ഷ്മണനോട് ഫോൺ ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. പെട്ടെന്ന് പ്രകോപിതനായി വീടിൻ്റെ മുൻവശത്ത് വച്ച് കത്തി കൊണ്ട് ലക്ഷ്മണനെ വെട്ടിവീഴ്ത്തി. അലർച്ച കേട്ട് വീടിന് പുറത്തിറങ്ങിയ മക്കൾ കണ്ടത് വെട്ടേറ്റ നിലയിൽ വീടിന് മുന്നിലുള്ള റോഡിൽ കിടക്കുന്ന ലക്ഷ്മണനെയാണ് കണ്ടത്.പ്രതി ഓടി പോകുന്നത് മക്കൾ കണ്ടു. ഉടനടി സമീപവാസികളുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാൻ കഴിഞ്ഞില്ല. ലഷ്മണൻ്റെ ഭാര്യ ഇന്ദിര ആറു മാസങ്ങൾക്ക് മുൻപാണ് അസുഖം ബാധിച്ച് മരിച്ചത്. മക്കൾ.രാജു കൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ. നിമി സംഗീത. മറയൂർ ഇൻസ്പെക്ടർ റ്റി.ആർ.ജിജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നു.

Related posts

തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും

Aswathi Kottiyoor

താരസംഘടന ‘അമ്മ’യിൽ ഭിന്നത; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ തനിക്ക് വിഷമമുണ്ടെന്ന് ജയൻ ചേർത്തല

Aswathi Kottiyoor

ഹൈറിച്ച് തട്ടിപ്പ് കേസ്; നടന്നത് 1651 കോടിയുടെ കള്ളപ്പണ ഇടപാട്, ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

Aswathi Kottiyoor
WordPress Image Lightbox