21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • രണ്ടര കോടിയുടെ വജ്രാഭരണം, കണ്ടതും കണ്ണുവെച്ചു; മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ചതി, ജോലിക്കാർ പിടിയിൽ
Uncategorized

രണ്ടര കോടിയുടെ വജ്രാഭരണം, കണ്ടതും കണ്ണുവെച്ചു; മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ചതി, ജോലിക്കാർ പിടിയിൽ

മുംബൈ: മുംബൈയിൽ വ്യാവാസിയിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി രണ്ടര കോടി രൂപ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന ജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് മോഷണം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിലെ ജോലിക്കാരായിരുന്ന നീരജ് എന്ന രാജ യാദവ് (19), രാജു എന്ന ശത്രുധൻ കുമാർ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

സബർബൻ ഖാർ നിവാസിയായ വ്യവസായിയയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 10 രാത്രിയാണ് സംഭവം. വീട്ടിൽ വജ്രാഭരണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ഉറക്ക മരുന്ന് കലർത്തി നൽകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പതിവ് പോലെ അത്താഴം കഴിക്കാനിരുന്ന വ്യവസായിക്കും കുടുംബത്തിനും ജോലിക്കാർ വിളമ്പിയത് മയക്കുമരുന്നും ഉറക്കഗുളികളും ചേർത്ത ഭക്ഷണമായിരുന്നു.

ഭക്ഷണം കഴിച്ചതോടെ എല്ലാവരും ക്ഷീണിതരായി കിടന്നുറങ്ങി. രാത്രി വ്യവാസായിക്കും ഭാര്യക്കും മക്കൾക്കും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. എല്ലാവരും പിന്നീട് ആശുപത്രിയിൽ അഡ്മിറ്റായി. തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് തിരിച്ചറിയുന്നത്. ഫെബ്രുവരി 11 നാണ് വ്യവസായിയുടെ ഭാര്യയായ 55 കാരി മോഷണ വിവരം പൊലീസിൽ അറിയിക്കുന്നത്. വീട്ടു ജോലിക്കാരെ കാണാനില്ലെന്ന വിവരവും ഇവർ പൊലീസിനെ അറിയിച്ചു.

കേസെടുത്ത പൊലീസ് ജോലിക്കാരുടെ ആധാറിലെ അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയിലാണ് രാജ യാദവും ശത്രുധൻ കുമാറും പിടിയിലാകുന്നത്. ഇരുവരുടെയും ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു. പ്രതികളൊരാളായ കുമാറിർ 50 ലക്ഷം രൂപ കവർന്ന കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

ആഭ്യൂഹങ്ങള്‍ക്ക് വിരാമം; ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, സ്റ്റാലിന്‍റെ പാത പിന്തുടരാൻ മകൻ

Aswathi Kottiyoor

എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

Aswathi Kottiyoor
WordPress Image Lightbox