23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Uncategorized

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Related posts

ഷോക്കടിപ്പിക്കുന്ന കറണ്ടുപയോഗം; പിന്നെയും റെക്കോര്‍ഡിട്ട് സംസ്ഥാനത്തെ വൈദ്യുതി വിനിയോഗം

Aswathi Kottiyoor

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

‘മെസി കേരളത്തിൽ’, മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും

Aswathi Kottiyoor
WordPress Image Lightbox