24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു
Uncategorized

മട്ടന്നൂർ ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

മട്ടന്നൂർ: മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കൗൺസിലറായിരുന്ന
കെ.വി. പ്രശാന്തിൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫ്. സ്ഥാനാർഥിയായി കെ. വി. ജയചന്ദ്രൻ, എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി അമൽ മണി,ബി.ജെ.പി. സ്ഥാനാർഥിയായി എ.മധുസൂദനൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസിലെ കെ.വി. പ്രശാന്ത് 12 വോട്ടിനായിരുന്നു വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പി.യാണ് രണ്ടാം സ്ഥാനത്ത് വന്നത്.
പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം
യു.ഡി.എഫും ബി.ജെ.പിയും റാലികൾ നടത്തി.എൽ.ഡി.എഫ്. തിങ്കളാഴ്ച റോഡ് ഷോ നടത്തിയിരുന്നു.വീടുകൾ കയറി അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
ശ്രീശങ്കര വിദ്യാപീഠം സ്കൂളിൽ വെച്ചാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.വോട്ടെടുപ്പ് ദിവസം വാർഡിലെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

Related posts

വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തർ

Aswathi Kottiyoor

രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ; തീരാതെ സംഘർഷം

Aswathi Kottiyoor

ആരോഗ്യനില വഷളായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി 22കാരി

Aswathi Kottiyoor
WordPress Image Lightbox