23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പത്താം ക്ലാസുകാരൻ കടുവുടെ ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു; ദാരുണസംഭവം ഉത്തർപ്രദേശിൽ
Uncategorized

പത്താം ക്ലാസുകാരൻ കടുവുടെ ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു; ദാരുണസംഭവം ഉത്തർപ്രദേശിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. പിലിബത്ത് ജില്ലയിലെ പണ്ടാരി ​ഗ്രാമത്തിൽ കുളത്തിന് സമീപത്ത് വെച്ചാണ് കടുവ പങ്കജിനെ ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച പങ്കജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

Related posts

പേടിഎമ്മുമായി എസ്ബിഐ സഹകരിക്കും; പേടിഎം പേയ്‌മെന്റ് ബാങ്ക് അടച്ചുപൂട്ടിയ ശേഷം മാറ്റങ്ങളെന്തെല്ലാം?

Aswathi Kottiyoor

ഒരുമയുടെ വിരുന്ന്’ സൗഹൃദ വേദിയായി പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താര്‍ വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

Aswathi Kottiyoor

ഭയന്ന് ചെളി നിറഞ്ഞ പാടത്തേക്ക് ഇറങ്ങിയോടി, പിന്നാലെ പിടിച്ച് എക്സൈസും; പിടിച്ചെടുത്തത് 1.938 കിലോഗ്രം കഞ്ചാവ്

Aswathi Kottiyoor
WordPress Image Lightbox