24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ജീവന്‍ തിരിച്ചു കിട്ടി, പക്ഷേ, അനങ്ങാന്‍ കഴിയാതെ ദുരിതക്കിടക്കയില്‍; ഗുരുതരപരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ
Uncategorized

ജീവന്‍ തിരിച്ചു കിട്ടി, പക്ഷേ, അനങ്ങാന്‍ കഴിയാതെ ദുരിതക്കിടക്കയില്‍; ഗുരുതരപരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പാക്കം സ്വദേശി പോളിൻ്റെ വീടിന് തൊട്ടടുത്ത് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായൊരു പതിനാറുകാരനുണ്ട്, പേര് ശരത്. കാരേരി കോളനിയിലെ വിജയനും കമലാക്ഷിയും ഇപ്പോൾ മകൻ ശരത്തിൻ്റെ തുടർ ചികിത്സയ്ക്കായി പ്രയാസപ്പെടുകയാണ്. സർക്കാറാകട്ടെ അർഹമായ ധനസഹായം പോലും കൈമാറിയിട്ടില്ലെന്നാണ് ആരോപണം.

ജനുവരി 28ന് രാത്രിയാണ് ശരത്തിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞത്. മാനന്തവാടി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി ചികിത്സ. ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടയെങ്കിലും ഒന്നനങ്ങാൻ പോലുമാകാതെ കിടപ്പിലായി. ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ എല്ലാത്തിനും അമ്മയും അച്ഛനും കൂട്ടുവേണം. സര്‍ക്കാര്‍ സഹായമായി ലഭിച്ചത് പന്ത്രണ്ടായിരം രൂപ. മകന് പരസഹായം വേണ്ടതിനാൽ വരുമാന മാർഗമായ കൂലിപ്പണിക്ക് പോലു പോകാനാകുന്നില്ല. ഗോത്രവിഭാഗത്തിൽപ്പെട്ട കുടുംബമാണ് ശരത്തിന്റേത്. ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. സ്വപ്നങ്ങളുള്ള വിദ്യാർത്ഥിയാണ്. സർക്കാർ ഒപ്പമുണ്ടാകണം. കരുതൽ അർഹിക്കുന്നുണ്ട് ഈ കുടുംബം.

Related posts

രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍

Aswathi Kottiyoor

തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവം; ബോംബ് എവിടെ നിന്ന് എത്തി? അന്വേഷണം

Aswathi Kottiyoor

നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റും ഇടിയും, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox