24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലെത്തി 3 സ്ഥാപനങ്ങളിൽ മോഷണം, 3 ഇടത്ത് ശ്രമം; സിസിടിവി തകർത്തു.
Uncategorized

പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലെത്തി 3 സ്ഥാപനങ്ങളിൽ മോഷണം, 3 ഇടത്ത് ശ്രമം; സിസിടിവി തകർത്തു.

തൃശൂർ: തൃശൂർ കുന്നംകുളത്ത് മോഷണ പരമ്പര. കുന്നംകുളത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്ന മോഷ്ടാവ് നാല് വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം നടത്തി. കുന്നംകുളം ഗുരുവായൂർ റോഡിലെ ഖാദി ഭവന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്. ജനസേവ കേന്ദ്രത്തിൽ നിന്ന് 3000 രൂപയും സി വി സ്റ്റോറിൽ നിന്ന് 3400 രൂപയും രാഗം വാച്ചുകടയിൽ നിന്നും 500 രൂപയും കവർന്ന മോഷ്ടാവ് സിബിൻ സ്റ്റേഷനറി,എം എസ് വിശൻ വേൾഡ്, എംഎസ് കിച്ചൻ വേൾഡ് തുടങ്ങിയ വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമവും നടത്തിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടന്നത്. മോഷ്ടാവ് ജനസേവകേന്ദ്രത്തിലെ സിസിടിവി ക്യാമറ തകർത്തിട്ടുണ്ട്.

Related posts

കുർബാന ക്രമം;ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ.

Aswathi Kottiyoor

കിഴക്കമ്പലം മോഡൽ വമ്പൻ പ്രഖ്യാപനങ്ങൾ, പ്രകടനപത്രിക പുറത്തിറക്കി ട്വിന്‍റി20, ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ്

Aswathi Kottiyoor

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം; പിഎം സൂര്യഘർ പദ്ധതിയിൽ ചേരുന്നത് എങ്ങനെ

Aswathi Kottiyoor
WordPress Image Lightbox