• Home
  • Uncategorized
  • ‘ആറ്റുകാൽ പൊങ്കാല ഉത്സവം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം’; വിപുലമായ സജ്ജീകരണവുമായി ആരോഗ്യവകുപ്പ്
Uncategorized

‘ആറ്റുകാൽ പൊങ്കാല ഉത്സവം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം’; വിപുലമായ സജ്ജീകരണവുമായി ആരോഗ്യവകുപ്പ്

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക.

ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ ഏഴ് മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും.

അഡീഷണൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, വിവിധ സംഘങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. 9447220462 ആണ് കൺട്രോൾ റൂം നമ്പർ.

Related posts

ഒറ്റ ദിവസം; രാജ്യത്ത് 1071 കോവിഡ് ബാധിതർ കൂടി

Aswathi Kottiyoor

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.

Aswathi Kottiyoor

ബൈക്ക് ട്രക്കിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണപ്പോൾ മറ്റൊരു വാഹനം പാഞ്ഞുകയറി; 3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox