26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും
Uncategorized

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി പ്രധാന ചടങ്ങായ തോറ്റംപാട്ടും ആരംഭിക്കുന്നതോടെ ഇന്ന് ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. ഉത്സവ നാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലിൽ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ക്ഷേത്രത്തിന്റെ നടപ്പന്തൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അനാച്ഛാദനം ചെയ്തു.

Related posts

കേരളത്തിൽ വേനൽമഴയുടെ ഒളിച്ചുകളി; കണ്ണൂരിനു തുള്ളി പോലുമില്ല, പത്തനംതിട്ടയ്ക്ക് സമൃദ്ധി

Aswathi Kottiyoor

മുന്നിൽ ഒരേയൊരു വർഷം, വലിയ ലക്ഷ്യം, അമ്പത് ഏക്കറിൽ 105 ചെറുവനങ്ങള്‍ സ്ഥാപിക്കാൻ അവർ ഒന്നിച്ചിറങ്ങി

Aswathi Kottiyoor

സുഡാനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷൻ കാവേരി’; 500 പേർ തുറമുഖത്ത്

Aswathi Kottiyoor
WordPress Image Lightbox