24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വ്യക്തിവിവര ശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

വ്യക്തിവിവര ശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു

മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സീവേജ്, സെപ്റ്റിക് ടാങ്ക് ക്ലീനിങ് തൊഴിലാളികളെ നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ  ഇക്കോസിസ്റ്റം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ഏകദിന വ്യക്തിവിവര ശേഖരണ ക്യാമ്പ് നടത്തി.
 നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ. മജീദ് , കൗൺസിലർ പി.പി.ജലീൽ , സെക്രട്ടറി എസ്.വിനോദ് കുമാർ എസ്, ക്ലീൻ സിറ്റി മാനേജർ കെ.കുഞ്ഞിരാമൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ് എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം, ഉപജീവന സാധ്യത, ക്ഷേമ പദ്ധതികൾ, സുരക്ഷ ഉപകരണങ്ങൾ എന്നിവ  പദ്ധതിയിലൂടെ ലഭ്യമാക്കും.

Related posts

ഇടിമിന്നലോടെ മഴ, കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത വേണം

Aswathi Kottiyoor

വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണം; വിപുലമായ സംവിധാനങ്ങൾ തയ്യാർ, മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഒരാൾക്ക് മാത്രം

Aswathi Kottiyoor

പ്രഭാതസവാരിയ്ക്കിടെ ശുചീകരണത്തൊഴിലാളികളോട് മന്ത്രി കുശലം തിരക്കി; മൂന്ന് മാസത്തെ ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് തൊളിലാളികള്‍

Aswathi Kottiyoor
WordPress Image Lightbox