26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പണിപാളി, എച്ച് പാസായാൽ മാത്രം ഇനി ലൈസൻസ് കിട്ടില്ല, കൂടുതൽ വിയർത്തേ പറ്റൂ!
Uncategorized

പണിപാളി, എച്ച് പാസായാൽ മാത്രം ഇനി ലൈസൻസ് കിട്ടില്ല, കൂടുതൽ വിയർത്തേ പറ്റൂ!

കാർ ഓടിക്കാൻ പഠിച്ച് എച്ച് എടുത്ത് പാസായാൽ ഉടൻ കാര്‍ ലൈസന്‍സ് സ്വന്തമാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. ആ പരിപാടി ഇനി നടക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇറക്കവും കയറ്റവും റിവേഴ്‌സും പാര്‍ക്കിങുമൊക്കെ നല്ല രീതിയില്‍ ചെയ്താല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. പുതിയ പരിഷ്‌കാരങ്ങള്‍ ഈ മെയ് മാസം മുതല്‍ നിലവില്‍ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.എച്ച് എടുക്കൽ മാത്രമല്ല സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് ഉൾപ്പെടെയുള്ളവ അപേക്ഷകർ പാസാകേണ്ടിവരും. ഇവ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഗ്രൗണ്ടില്‍ ഒരുക്കണം. എന്നാൽ ഇത് സര്‍ക്കാരാണോ ഡ്രൈവിങ് സ്‌കൂളുകളാണോ ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.

Related posts

നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി: ഹര്‍ജി ഇന്ന് കോടതിയില്‍

Aswathi Kottiyoor

സനുമോഹനെതിരെ എല്ലാ വകുപ്പുകളും തെളിഞ്ഞു, വിധിയിൽ സന്തോഷമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും

Aswathi Kottiyoor

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഡോക്ടർമാർക്ക് ക്ഷാമം

Aswathi Kottiyoor
WordPress Image Lightbox