ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രമെന്ന് കണക്കുകൾ. വിവിധ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത 2.38 ലക്ഷം തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തുള്ളപ്പോഴാണ് സർക്കാർ ജോലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 29 ജില്ലകളിലായി 2,38,978 വിദ്യാസമ്പന്നരായ തൊഴിൽ രഹിതർ ജോലിക്കായി രജിസ്റ്റർ ചെയ്തു. നിയമസഭയിലാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഭാഗികമായി വിദ്യാഭ്യാസം നേടിയവരുടെ പട്ടികയിൽ 10,757 പേരുണ്ട്. എന്നാൽ, ഇവരിൽ 32 പേർക്ക് മാത്രമാണ് ഇതേ കാലയളവിൽ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. ഇതിൽ 22 എണ്ണം അഹമ്മദാബാദിലും 9 എണ്ണം ഭാവ്‌നഗറിലും ഒരെണ്ണം ഗാന്ധിനഗറിലും ആണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഗുജറാത്ത് വ്യവസായ മന്ത്രി ബൽവന്ത്സിങ് രജ്പുത് നിയമസഭയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ തൊഴിൽരഹിതരായ യുവാക്കൾ ആനന്ദ് ജില്ലയിലാണ്- 21,633 പേർ. 18,732 പേരുമായി വഡോദര രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുള്ള അഹമ്മദാബാദിൽ 16,400 പേരുമുണ്ട്. ദ്വാരകയിലാണ് ഏറ്റവും കുറവ് തൊഴിൽരഹിതർ- 2,362