30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • കാട്ടാന ആക്രമണത്തില്‍ ഈ വര്‍ഷം മാത്രം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താൽ
Uncategorized

കാട്ടാന ആക്രമണത്തില്‍ ഈ വര്‍ഷം മാത്രം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താൽ

കല്‍പ്പറ്റ: വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോളിന്‍റെ മരണത്തോടെയാണ് ഈ വര്‍ഷം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്. ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Related posts

പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതി മാറ്റി

Aswathi Kottiyoor

ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിൽ; 10 തവണ ഡൈവ് ചെയ്ത് മാല്‍പേ, പുഴയിലടിഞ്ഞ മരങ്ങളും മണ്‍കൂനയും തെരച്ചിലിന് തടസം

Aswathi Kottiyoor

ഈ ക്ഷേത്രത്തില്‍ ഭക്തര്‍ ദേവിക്കായി സമര്‍പ്പിക്കുന്നത് ചെരുപ്പും കണ്ണാടിയും; അതിനൊരു കാരണമുണ്ട്

Aswathi Kottiyoor
WordPress Image Lightbox