24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ബേലൂർ മഖ്ന ദൗത്യം; ആന ഇപ്പോഴും കാട്ടിൽ തന്നെ; സംഘത്തിനൊപ്പം ഇന്ന് ഡോക്ടർ അരുൺ സഖറിയയും ചേരും
Uncategorized

ബേലൂർ മഖ്ന ദൗത്യം; ആന ഇപ്പോഴും കാട്ടിൽ തന്നെ; സംഘത്തിനൊപ്പം ഇന്ന് ഡോക്ടർ അരുൺ സഖറിയയും ചേരും

മാനന്തവാടി: വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം തുടരുന്നു. ഡോക്ടർ അരുൺ സഖറിയയും ഇന്ന് ദൗത്യസംഘത്തിനൊപ്പം ചേരും. ആന ഇപ്പോഴുള്ളത് വനത്തിലാണെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. കഴിഞ്ഞദിവസം കണ്ട മോഴയും ബേലൂർ മഖ്നയുടെ കൂടെ ഉണ്ടെന്നു കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആന ഇപ്പോൾ നിൽക്കുന്നത് കുത്തനെയുള്ള പ്രദേശത്താണെന്നും അവിടെ മയക്കുവെടി സാധ്യത ഇല്ലെന്നും ഡിഎഫ്ഒ വിശദമാക്കി. ആനയെ മറ്റൊരിടത്തേക്ക് നീക്കാനുള്ള ശ്രമമാണ് ദൗത്യസംഘം നടത്തുന്നത്.

Related posts

മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില്‍

Aswathi Kottiyoor

അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

Aswathi Kottiyoor

വിസ വാഗ്ദാനം നൽകി തട്ടിപ്പ് ;കേളകം സ്വദേശിയുടെ പരാതിയിൽ നാലു പേർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox